4300കിലോമീറ്റര്‍ അകലെവച്ച് ചന്ദ്രയാന്‍ 2ലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ചിത്രങ്ങള്‍. ചന്ദ്രോപരിതലം മാപ്പിങ് നടത്താന്‍ വേണ്ടി ഓര്‍ബിറ്ററില്‍ ഉള്ള ക്യാമറയാണിത്. ഒമ്പത് കൂറ്റൻ ഗർത്തങ്ങളുടെതടക്കം വ്യക്തമായ ചിത്രങ്ങൾ പേടകം ഭൂമിയിലേക്ക് അയച്ചു. ചിത്രത്തില്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തതയില്‍ കാണാം. ഉത്തരാർധഗോളത്തിലെ ജാക്‌സൺ, മിത്ര, മാക്, കൊറോലേവ് എന്നിവയും സമീപത്തുള്ള ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളും ചിത്രത്തില്‍കാണാം. ചന്ദ്രനെ ചുറ്റുന്ന പേടകത്തിന്റെ പഥം ബുധനാഴ്‌ച വീണ്ടും കുറയ്‌ക്കും. 30നും സെപ്തംബർ ഒന്നിനും ഇത് തുടരും. സെപ്റ്റംബര്‍ …
↧