ജീവിതത്തിലാദ്യമായി ശരിക്കും തനിക്കിഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുന്നുവെന്ന് ടോട്ടോക്ക് തോന്നി. കൊച്ചു ടോട്ടോ ചിലച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും മാസ്റ്റര്‍ കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്തില്ല! അവള്‍ പറഞ്ഞ കാര്യങ്ങളില്‍ അവള്‍ക്കൊപ്പം താല്പര്യമുള്ള ഒരു മാസ്റ്റര്‍! അവളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ മറ്റാരും ഇത്രയും മിനക്കെട്ടിട്ടില്ലല്ലോ. ടോട്ടോ_ചാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മനുഷ്യനെ കണ്ടുമുട്ടുകയായിരുന്നു. കഥാകാരി ഇത്രയും പറഞ്ഞു വയ്ക്കുമ്പോള്‍, നമ്മളില്‍ എത്രപേര്‍ കുട്ടികളെ മുഴുവനായും ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറാവാറുണ്ട് എന്ന് ഓര്‍ത്തു പോകും. ഒരുപക്ഷെ ഞാനും നിങ്ങളും ഇഷ്ടപ്പെട്ടത് നമ്മെ കേള്‍ക്കുന്ന […]
↧