നമ്മുടെ ഭൂമിയില്‍ ഏതാണ്ട് 87 ലക്ഷത്തോളം വ്യത്യസ്തവര്‍ഗ്ഗങ്ങളില്‍പ്പെടുന്ന ജീവജാലങ്ങളുണ്ട് എന്നാണ് കണക്കുകൂട്ടല്‍, അവയില്‍ ഏകദേശം 20-22 ലക്ഷത്തോളം കടലിനടിയില്‍ ജീവിക്കുന്നവയാണ്. കടലിനടിയിലെ ജീവികളില്‍ വെച്ച് ഏറ്റവും ബുദ്ധിയുള്ള ജീവികളില്‍ ഒന്നാണ് ഒക്ടോപസ്. ഒരുപക്ഷേ ഡോള്‍ഫിനുകള്‍ക്കൊപ്പം വികസിച്ച മസ്തിഷ്കത്തോട് കൂടിയ, അകശേരുക്കളുടെ (invertebrate) വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ് ഒക്ടോപസ് അഥവാ നീരാളി. അവയുടെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം അറിവ് ശേഖരിക്കുന്നതിനു വേണ്ടി മാത്രമായി നീക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. അതുപയോഗിച്ചാണ് അവ തങ്ങള്‍ നേരിടുന്ന പുതിയ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതും അവയ്ക്ക്ള്ള പരിഹാരങ്ങള്‍ […]
↧