ഭൂഗുരുത്വത്തിൽ നിന്ന് ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ നമ്മുടെ ചന്ദ്രയാൻ 3 ഉള്ളത്. ആഗസ്റ്റ് 5ന് ചന്ദ്രന് ചുറ്റുമൊരു ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പ്രവേശിക്കും. പ്രൊപ്പൽഷൻ മൊഡ്യൂൾ (Propulsion Module), ലാൻഡർ മൊഡ്യൂൾ (Lander Module) എന്നിങ്ങനെ രണ്ടുപ്രധാന ഭാഗങ്ങൾ ആണ് ചന്ദ്രയാൻ 3ന് ഉള്ളത്. ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലാണ് റോവർ വച്ചിരിക്കുന്നത്. 2023 ജൂലൈ 14ന് ഒരുമിച്ച് യോജിപ്പിച്ച മൊഡ്യൂളുകളെ (integrated module) LVM3 ഭൂമിക്ക് ചുറ്റും 170 x 36500 കിലോമീറ്ററിന്റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ […]
↧