ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19. ആധുനിക രസതന്ത്രത്തിലെ അതികായരിൽ അതികായൻ (colossus among colossi), സയൻസിലെ അമേരിക്കൻ കൗ ബോയ് എന്നിങ്ങനെ സമകാലികരാൽ വിശേഷിപ്പിക്കപ്പെട്ട ലൈനസ് പോളിങ് (Linus Pauling), സാഹസികതയുടെ, മേധാശക്തിയുടെ, വറ്റാത്ത ഊർജത്തിന്റെ, കൂസലില്ലായ്മയുടെ, കഠിനാധ്വാനത്തിന്റെ, പരുക്കൻ സ്വഭാവത്തിന്റെ, കറയറ്റ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകംതന്നെയായിരുന്നു. വെല്ലുവിളികളിൽനിന്നും വിവാദങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ കൂട്ടാക്കാത്ത പോളിങ് പലപ്പോഴും അവയിലേക്ക് സ്വയം എടുത്തുചാടുകയും ചെയ്തിട്ടുണ്ട്. ഒഴുക്കിനെതിരെ നീന്തി കരയ്ക്കണയണത് ഒരു …
↧