നമ്മൾ പോവുകയാണ്! നാം ചരിത്രത്തിലേക്കു വീണ്ടും നടന്നടുക്കുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദൗത്യങ്ങളായിരുന്നു അപ്പോളോ ദൗത്യങ്ങൾ. അതിനുശേഷം ഒരു മനുഷ്യനും ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുപോയിട്ടില്ല. ആർട്ടെമിസ് ദൗത്യത്തിലൂടെ നാം വീണ്ടും ചന്ദ്രനെ കീഴടക്കാൻ പോവുകയാണ്. അഞ്ചു പതിറ്റാണ്ടിനുശേഷം നാം വീണ്ടും ചന്ദ്രനിലിറങ്ങുന്നു. അതിനു മുന്നോടിയായി ചന്ദ്രനെ ചുറ്റിവരാൻ മനുഷ്യകുലത്തെ പ്രതിനിധീകരിച്ച് നാലു പേർ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ക്രിസ്റ്റീന കോക് എന്ന മിഷൻ സ്പെഷ്യലിസ്റ്റ്. 328 ദിവസം തുടർച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് റെക്കോഡ് സൃഷ്ടിച്ച ആസ്ട്രനോട്ടാണ് ക്രിസ്റ്റീന. […]
↧