പ്രകൃതിനിർദ്ധാരണം എന്നത് പ്രകൃതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വാഭാവികമായി നടക്കുന്ന തെരഞ്ഞെടുക്കപ്പെടൽ ആണ്. നാച്ചുറൽ എന്ന വാക്കിലൂടെ ഡാർവിൻ അർഥമാക്കിയത് സ്വാഭാവികം എന്നായിരുന്നു. എന്നാൽ നേച്ചർ എന്ന വാക്കിന്റെ മലയാളമായ 'പ്രകൃതി' എന്ന വാക്കാണ് നമ്മളുപയോഗിച്ചത്. ഇതുമൂലം പ്രകൃതിനിർദ്ധാരണം എന്നാൽ പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പ് എന്ന അർഥത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.
↧