റ്റെഡ് ചിയാങ് 1998 ൽ എഴുതിയ “സ്റ്റോറി ഓഫ് യുവർ ലൈഫ്” എന്ന നോവല്ലയെ അടിസ്ഥാനമാകിയാണ് എറിക്ക് ഹൈസ്സറർ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഭൂമിയിൽ ഇറങ്ങി വന്ന ഒരു കൂട്ടം അന്യഗ്രഹ ജീവികളുമായി അവരുടെ ഭാഷയിൽ സംവദിക്കാനും അവരുടെ ആഗമനോദ്ദേശം കണ്ടെത്താനും ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ നടത്തുന്ന ശ്രമമാണ് സിനിമയിലെ കഥയുടെ കാതൽ.
↧