കേരളം ലെപ്റ്റോസ്പൈറോസിസ് (leptospirosis ) എന്ന രോഗവുമായി മല്ലിട്ടു കൊണ്ടിരിക്കുകയാണ്. ലെപ്റ്റോസ്പൈര ഇന്റെറോഗന്‍സ്(Leptospira interrogans) എന്ന ബാക്ടീരിയൽ രോഗാണുക്കളാണ് രോഗകാരണം. ആദ്യം കടുത്ത പനി, തലവേദന, മേൽവേദന, പേശികളിൽ വേദന, കണ്ണുകൾക്ക് ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമായി തുടങ്ങുന്ന രോഗം, ചുരുക്കം ചിലരിൽ രണ്ടാമത്തെ ആഴ്ചയാവുമ്പോഴേക്ക് കരൾ, വൃക്കകൾ എന്നിവയെ ബാധിക്കുകയും ഗുരുതര രോഗമായി മാറുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ പെനിസിലിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ, ആവശ്യമെങ്കിൽ ഡയാലിസിസ് തുടങ്ങിയ ചികിത്സ ഉടൻ നൽകിയില്ലെങ്കിൽ രോഗികൾ മരിക്കാൻ വരെ കാരണമാവുന്നു. …
↧