ആയുർവേദം, സിദ്ധവൈദ്യം, യുനാനി, മർമചികിത്സ, പലതരം നാട്ടു വൈദ്യങ്ങൾ എന്നിങ്ങനെ നിരവധി വൈദ്യശാസ്ത്രങ്ങളുടെ നാടാണ് ഇന്ത്യ. ഇവയൊക്കെ തമ്മിൽ നൂറ്റാണ്ടുകളായി ആശയവിനിമയം വഴിയുള്ള പരസ്പര ബന്ധവുമുണ്ട്. ആയുർവേദത്തിന്റെ ദർശനവും രോഗനിർണയ, ചികിത്സാരീതികളും മറ്റും ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ നമുക്ക് ലഭ്യമാണ്. ഇന്നു ലഭ്യമായ പതിപ്പുകൾ 1000- 1500 വർഷം മുമ്പ് രചിക്കപ്പെട്ടതാണ്. ചരകസംഹിതയുടെ ആദ്യപതിപ്പുകൾ ഇതിലും പഴയതായിരിക്കാനാണ് സാധ്യത. പ്രാചീനകാല വൈദ്യങ്ങളിൽ ഇന്നത്തെ ശാസ്ത്രമാനദണ്ഡങ്ങൾ വെച്ചു പരിശോധിച്ചാൽ
↧