മാനസികപിരിമുറുക്കം പലതരം മനോശാരീരിക രോഗങ്ങൾക്കും കാരണമായേക്കാം. ഇതു കൂടാതെ രക്തസമ്മർദം, കുടൽപുണ്ണ് തുടങ്ങിയ ശാരീരിക രോഗങ്ങളുടെ ഉത്ഭവത്തിലും പിരിമുറുക്കം ഒരു ഘടകമാണ്. ഇത്തരം രോഗങ്ങൾക്കും, വിഷാദരോഗം (Depression) പോലുള്ള മനോരോഗങ്ങൾക്കും മാനസിക അയവു വരുത്തുന്ന ഏതുതരം പ്രവർത്തനവും (Relaxation Techniques) ഗുണകരമായേക്കാം. ഹൃദ്രോഗ വിദഗ്ധർ തൊട്ട് മനോരോഗ വിദഗ്ധർ വരെയുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാർ തങ്ങളുടെ രോഗികൾക്ക് ഇത്തരം പദ്ധതികൾ ഉപയോഗിക്കാറുണ്ട്. ധ്യാനം, പ്രാർത്ഥന, സംഗീതം തുടങ്ങിയവ ചിലരിൽ മാനസിക
↧